തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് സംഭവം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പോലീസും, ഫയര്‍ ഫോഴ്സും സംഭവസ്ഥലത്തെത്തി. തീ പൂർണമായും അണച്ചു. മൃതദേഹം ആരുടേതാണെന്ന പരിശോധന നടത്തിവരികയാണ്.
കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമെന്നാണ് സംശയം. തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി പ്രതിമയ്ക്ക് സമീപം അപകടമുണ്ടായത്. കാർ ഓടിക്കൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. KLO5 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്. വാഹന നമ്പര്‍ അറിയാവുന്നവര്‍ ഉടന്‍ വിഴിഞ്ഞം പൊലീസിനെ ബന്ധപ്പെടണം എന്ന് അധികൃതര്‍ അറിയിച്ചു.
SUMMARY: A person died after his car caught fire in Thiruvananthapuram
















