റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നും കർണാടകയിലെ ധാർവാഡിലെത്തിയ ട്രെയിനിലാണ് സംഭവം. ഇന്നലെ രാവിലെ ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം നടത്തിയ പതിവ് പരിശോധനകൾക്കിടയിലാണ് റെയിൽവേ ജീവനക്കാർ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ധാർവാഡ് റെയിൽവേ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ യുവതികളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

രാത്രിയാത്രയ്ക്കിടെ തനിച്ചായ യുവതിയെ അപായപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാം. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രെയിനുള്ളിൽ ഉപേക്ഷിച്ചതാണോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ട്രെയിന്‍ പുറപ്പെട്ട സ്ഥലം മുതല്‍ എത്തിച്ചേര്‍ന്ന ധാര്‍വാഡ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതടക്കം സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: The half-naked body of the young woman inside the coach of the train reached the railway station; It is suspected that he was killed after torture

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥി...

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

Related Articles

Popular Categories