പാലക്കാട്: അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയില്‍ ചാക്കുകള്‍ കണ്ടെത്തിയത്.
തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പുതൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
SUMMARY: Body parts found in a sack in the Bhavani River at Attappadi
















