ബെംഗളൂരു: ബെംഗളൂരു-പാലക്കാട് വഴി സര്‍വീസ് നടത്തുന്ന ഹൈദരാബാദ്-മംഗളൂരു സ്പെഷ്യൽ ട്രെയിനുകളുടെ സര്‍വീസ് നീട്ടി ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നീക്കം. ട്രെയിൻ നമ്പർ 07097, 07098 എന്നിവയുടെ സർവീസ് ആണ് നീട്ടിയത്.
ഹൈദരാബാദ് – മംഗളൂരു സെൻട്രൽ സ്‌പെഷ്യൽ എക്‌സ്പ്രസ് (07097): ബുധനാഴ്ചകളിൽ സര്‍വീസ് നടത്തുന്ന ട്രെയിൻ സെപ്റ്റംബർ 09 മുതൽ 2026 നവംബർ 25 വരെയാണ് സർവീസ് നീട്ടിയത്. നേരത്തെ സെപ്റ്റംബർ 02 വരെയായിരുന്നു സര്‍വീസ് അനുവദിച്ചത്. ഹൈദരാബാദില്‍ നിന്നും പുലര്‍ച്ചെ 4.20 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 9.30 ന് മംഗളൂരുവില്‍ എത്തിച്ചേരും.
ബെംഗളൂരുവില്‍ യെലഹങ്ക ജം. (വൈകിട്ട് 5.58 മണി), കൃഷ്ണരാജപുരം (രാത്രി 7 മണി) എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ട്. കേരളത്തില്‍ പാലക്കാട്, ഷൊറണൂർ, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിലും സ്റ്റോപ്പുകള്‍ ഉണ്ട്.
മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് നമ്പർ 07098: വ്യാഴാഴ്ചകളിൽ സര്‍വീസ് നടത്തുന്ന ട്രെയിൻ നമ്പർ 07098 സെപ്റ്റംബർ 10 മുതൽ 2026 നവംബർ 26 വരെയാണ് നീട്ടിയത്. രാത്രി 8 ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച പുലര്‍ച്ചെ 4 ന് ഹൈദരാബാദില്‍ എത്തിച്ചേരും. കൃഷ്ണരാജപുരം -ഉച്ചയ്ക്ക് 1.03 യെലഹങ്ക ജം.-ഉച്ചയ്ക്ക് 1.30 എന്നിങ്ങനെയാണ് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന സമയം.
SUMMARY: Hyderabad-Mangalore special train services via Bengaluru-Palakkad extended















