ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ ദാരുണാപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: തിരുപ്പതി ദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മൈസൂരു സ്വദേശികളും ബെംഗളൂരു വിദ്യാരണ്യപുരത്തെ താമസക്കാരുമായ ദേവേന്ദ്ര (44), ഭാര്യാ മാതാവ്‌ ശാരദാ ബായി (70), മക്കളായ ദീക്ഷ (20), വിഷ്ണു സായി (12) എന്നിവരാണ് മരിച്ചത്.

കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ദൊഡ്ഡകാരി ഗ്രാമത്തിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കൽവർട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

തിരുപ്പതിയിൽ ദർശനം പൂർത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വികാസ് റാവുവിന് ഉറക്കം വന്നതാകാം നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ യഥാർഥ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബെതാമംഗള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2025 മാർച്ചിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിലെ കോലത്തൂർ–ബെതാമംഗള ഭാഗത്ത് ഇതിനകം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഡസനിലധികം അപകടങ്ങളിൽ ഏകദേശം 25 പേർ മരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
SUMMARY: Tragic accident on Bengaluru-Chennai Expressway; Four members of a family die

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്....

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ...

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ...

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം...

‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

Related Articles

Popular Categories