ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് പൂക്കളമത്സരവും റീൽ മത്സരവും സംഘടിപ്പിക്കുന്നു. ഈ മാസം 27 ന് തുബ്രഹള്ളിയിലെ ബെമൽ ലേ ഔട്ടിലെ സമാജം ഓഫീസിലാണ് പൂക്കളമത്സരം സംഘടിപ്പിക്കുന്നത്. നിശ്ചിത എണ്ണം ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളൂ. രജിസ്‌ട്രേഷൻ ചാർജ് ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം പതിനയ്യായിരം രൂപ, രണ്ടാം സമ്മാനം പതിനായിരം രൂപ, മൂന്നാംസമ്മാനം അയ്യായിരം രൂപ എന്നിങ്ങനെയാണ് വിജയികൾക്ക് ലഭിക്കുന്നത്. പൂക്കളമത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കും നിബന്ധനകൾക്കുമായി ബന്ധപ്പെടുക: 9901794155.
റീൽസ് മത്സരത്തിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ 27 നകം അവരുടെ വീഡിയോ ബന്ധപ്പെട്ട കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ്. ഒന്നാം സമ്മാനം പതിനായിരം രൂപ, രണ്ടാം സമ്മാനം ഏഴായിരം രൂപ, മൂന്നാംസമ്മാനം അയ്യായിരം രൂപ എന്നിങ്ങനെയാണ് വിജയികളെ കാത്തിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന റീലുകൾ ഓണാഘോഷവേദിയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: 9886799766.
ഒക്ടോബർ നാലിന് സിഎംആർഐടി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാജത്തിന്റെ ഓണാഘോഷത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും.
SUMMARY: Kundalahalli Kerala Samajam organizes pookkalam and reels competition
















