ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍, ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതൽ

കാലിഫോര്‍ണിയ: ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ മെഗാ ലോഞ്ച് ഇവന്റിലായിരുന്നു പ്രഖ്യാപനം. പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ ആപ്പിൾ പാർക്കിലെ ‘സൺപ്രൈസ് ആൻഡ് ഷൈൻ എന്ന പേരിൽ നടന്ന ചടങ്ങിലാണ് ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളും വിലയും റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്കായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12ന് ആരംഭിക്കും. ആഗോളതലത്തിലുള്ള വിൽപ്പന സെപ്റ്റംബർ 18 മുതൽ ആരംഭിക്കും.

വിപണിയിലുള്ള ആന്‍ഡ്രോയിഡ് ഫോള്‍ഡബിള്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് ഐഫോണ്‍ ഡ്യൂവോ എത്തുന്നത്. മടക്കിവെക്കുമ്പോൾ ഏകദേശം ഒരു പാസ്പോർട്ടിന്റെ വലിപ്പത്തിലാണ് ഐഫോൺ ഡ്യൂവോ എത്തുന്നത്. സാംസങ് ​ഗ്യാലക്സി ഫോൾഡ് അവതരിപ്പിച്ച് ഏഴുവർ പുതിയ A20 പ്രോ (A20 Pro) ചിപ്സെറ്റാണ് ഐഫോൺ ഡ്യുവോയിലുള്ളത്. 7.76 ഇഞ്ച് പ്രൈമറി ഡിസ്പ്ലേയും 5.49 ഇഞ്ച് കവർ ഡിസ്പ്ലേയുമാണ് ഇതിൽ നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സലിന്റെ രണ്ട് റിയർ ക്യാമറകളും, കവർ ഡിസ്‌പ്ലേയിൽ 12 മെഗാപിക്‌സൽ സെൽഫി ക്യാമറയുമുണ്ട്. ​iOS 27 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 12 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള വേരിയന്റ് മുതൽ 2ടിബി സ്റ്റോറേജുള്ള വേരിയന്റ് വരെ ലഭ്യമാകും. 256 ജിബി സ്റ്റോറേജിന്റെ ഐഫോൺ ഡ്യുവോയ്ക്ക് ഇന്ത്യയിൽ ഏകദേശം 2,99,900 രൂപ മുതലാണ് വില. 512 ജിബിയ്ക്ക് 3.24 ലക്ഷം രൂപയും 1ടിബിയ്ക്ക് 3.74 ലക്ഷം രൂപയും 2ടിബിയ്ക്ക് 4.49 ലക്ഷം രൂപയും ഏകദേശം വിലവരും. സ്റ്റാർവൈറ്റ്, നൈറ്റി സ്കൈ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഒക്ടോബർ 16 മുതൽ ഐഫോൺ ഡ്യുവോയുടെ പ്രീഓർഡർ ആരംഭിക്കും. ഒക്ടോബർ 23 മുതൽ ഫോൺ വിപണിയിലെത്തും.

ക്യാമറയിലെ നിരവധി നവീകരണങ്ങൾ, പുതിയ കളർ ഓപ്ഷനുകൾ, ആപ്പിൾ ഇൻ്റലിജൻസിന് കീഴിൽ ലഭ്യമാകുന്ന വിവിധ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകളോടെയാണ് ഐഫോൺ 18 പ്രോ സീരീസ് എത്തുന്നത്. അമേരിക്കൻ വിപണിയിൽ 256GB സ്റ്റോറേജ് വേരിയന്റിന് ഐഫോൺ 18 പ്രോയുടെ വില 1,199 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. 256GB അടിസ്ഥാന വേരിയന്റിലുള്ള ഐഫോൺ 18 പ്രോ മാക്സിന്റെ വില 1,299 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. Burgundy, Glacier, Black, Silver എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ ലഭ്യമാകുക. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.ഐഫോൺ 18 പ്രോ മാക്സിന്റെ പ്രാരംഭ വില 1,79,900 രൂപയാണ്. 256GB, 512GB, 1TB, 2TB എന്നിങ്ങനെ നാല് സ്റ്റോറേജ് ഓപ്ഷനുകളിൽഐഫോൺ 18 പ്രോ. ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ലഭ്യമാകും.
SUMMARY: Apple unveils foldable phone ‘iPhone Duo’, to be launched in October, price in India starts from Rs 2,99,900

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുന്ദലഹള്ളി കേരളസമാജം പൂക്കള, റീൽസ് മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് പൂക്കളമത്സരവും...

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ...

Related Articles

Popular Categories