വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം. പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ് തന്നെയാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെയെ സംസ്ഥാന പാർട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനൊപ്പം പാർട്ടിയുടെ ജനപ്രിയ ചിഹ്നമായ വിസിലിനെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായി റിസർവ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്.

പാർട്ടി രൂപീകരിച്ച് 27 മാസത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാനായത് ചരിത്രപരമായ മുന്നേറ്റമാണെന്ന് വിജയ് പ്രതികരിച്ചു. മുൻപ് തമിഴ്നാട്ടിൽ സംഭവിക്കാത്ത തരത്തിലുള്ള അപൂർവ്വ അത്ഭുതമാണിതെന്നും അഴിമതിരഹിത ഭരണം തുടരുമെന്നും വിജയ് വ്യക്തമാക്കി.

ആകെ പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനം നൽകി നിങ്ങൾ ടിവികെയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു എന്ന് വിജയ് കുറിച്ചു. ജനവിധിയെ മാനിച്ചുകൊണ്ട് അഴിമതിരഹിതവും സുതാര്യവുമായ ഭരണമെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി ഔദ്യോഗികമായി രൂപീകരിച്ച് 27 മാസത്തിനുള്ളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് 35 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞത്. സംസ്ഥാനത്തുടനീളം സുസ്ഥിരമായ ജനസേവനത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും വോട്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുമെന്ന് വിജയ് ഉറപ്പുനൽകി. മതേതരത്വവും സാമൂഹിക നീതിയും അടിസ്ഥാനമാക്കി പ്രവർത്തിക്കുമെന്നും, ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ നൽകിയ തമിഴ് ജനതയ്ക്കും മുഴുവൻ പാർട്ടി പ്രവർത്തകർക്കും വിജയ് കൃതജ്ഞത രേഖപ്പെടുത്തി.
SUMMARY: Just 27 months! The Election Commission has granted state party status to Tamizhaga Vettri Kazhagam; Vijay calls it a historic achievement.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

എ​ച്ച്-​വ​ൺ ബി ​വി​സ; ഗ്രേ​സ് പി​രീ​ഡ് അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം, ഇ​ന്ത്യ​ൻ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി

വാഷിങ്ടൺ : അമേരിക്കയിലെ എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം....

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

വോട്ടർ പട്ടികയിലെ പേരുകളില്‍ പൊരുത്തക്കേടുകൾ; നന്ദൻ നിലേകനിക്കും കന്നഡ നടൻ ശിവരാജ് കുമാറിനും എസ്.ഐ.ആർ.  നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന്റെ ഭാഗമായി ഇൻഫോസിസ്...

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

Related Articles

Popular Categories