കാസറഗോഡ്: ജീവനൊടുക്കി ഒരു മാസം തികയും മുമ്പെ ഭർത്താവും അതേ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസറഗോഡ് പരപ്പ കൊട്ടമടലിലെ പവിത്രൻ (58) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14-നാണ് പവിത്രന്റെ ഭാര്യ ഗീത ജീവനൊടുക്കിയത്. ഇതിനുശേഷം പവിത്രൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പവിത്രനെ വീടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗീത ജീവനൊടുക്കിയ അതേ മുറിയില്‍ തന്നെയാണ് പവിത്രനും ജീവനൊടുകിയത്. മരണകാരണം വ്യക്തമല്ലെങ്കിലും കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
മുമ്പ് പ്രവാസിയായിരുന്ന പവിത്രൻ, നാട്ടില്‍ തിരിച്ചെത്തിയ ശേഷം റബ്ബർ ടാപ്പിങ് നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം ഇന്ന് തന്നെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
SUMMARY: Less than a month after his wife’s death, the husband took his own life in the same room
















