മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസമാണ് മോർഫിങ് കേസില്‍ പ്രതിയായ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് പുറത്തിറങ്ങിയ പ്രതി മലപ്പുറത്തെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിലാണ് സുബിൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് മൊബൈല്‍ ടെക്നീഷ്യനായി ജോലിചെയ്യുന്നയാളാണ് സുബിൻ ബാബു. ഇതിനിടെയാണ് മലബാർ മേഖലയിലെ കോളേജ് വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളില്‍നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച്‌ ഇത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങള്‍ പണം വാങ്ങി വില്‍പ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ 12-ഓളം കോളേജുകളിലെ വിദ്യാർഥിനികളാണ് മോർഫിങ് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നത്. തുടർന്ന് പോലീസ് മെറ്റയില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.

SUMMARY: Malappuram morphing case: Accused out on bail attempts suicide at a lodge

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ ഇടിവ്. ഗ്രാമിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്....

വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിൽ ഓണാഘോഷം 13 ന്

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിൻ്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

Related Articles

Popular Categories