കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന് എതിരായ സമരത്തില്‍ 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.സമരത്തിന്റെ ഭാഗമായ 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥി സമരം.
സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ഭരണപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത തങ്ങളെ വ്യാജമായി കേസില്‍ പ്രതി ചേര്‍ത്തെന്നാണ് ഹര്‍ജിക്കാരുടെ വാദം.വൈസ് ചാന്‍സലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തി എന്ന് പ്രോസിക്യൂഷനും വാദമുയര്‍ത്തി.
എന്നാല്‍ തിയേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ വിദ്യാര്‍ഥികള്‍ ‘ലൈറ്റുകളുടെ പ്രതീകാത്മക സംസ്‌കാരം’ നടത്തുക മാത്രമാണ് ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ കോടതിയില്‍ വാദിച്ചു.
SUMMARY: Protest at Kalady University: Anticipatory bail for 17 SFI activists as well
















