ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ തു​ട​ക്കം

ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയോടെ ഡല്‍ഹി ഭാരതമണ്ഡപത്തിൽ തുടക്കമാവും. നാളെയും ഉച്ചകോടി തുടരും. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടക്കും. ഉച്ചകോടിക്കായിയിൽ പങ്കെടുക്കുന്നതിന് പ്രധാന ലോകനേതാക്കൾ തലസ്ഥാനനഗരിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ചൈന പ്രസിഡന്റ് ഷീ ജിൻപിങ് ഉച്ചക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ എത്തും. വൈകിട്ട് ചൈനീസ് പ്രസിഡന്റുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക ഉഭയകക്ഷി സംഭാഷണം നടക്കും. ഇതടക്കം 15 രാഷ്ട്ര നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

ഷീ ജിൻപിങ്ങി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​യും ചൈ​ന​യും ന​ല്ല അ​യ​ൽ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് ചൈ​ന ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​വും അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അം​ബാ​സ​ഡ​റു​ടെ വാ​ക്കു​ക​ൾ.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ ഡ​ൽ​ഹി​യി​ലെ​ത്തി ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.

2026 ലെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യം എന്ന നിലയിലാണ് ഇന്ത്യ 18ാം ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ഈജിപ്ത്, എത്യോപ്യ എന്നീ 11 രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ പങ്കാളിത്ത രാജ്യങ്ങളായി ബലാറസ്, ബൊളിവിയ, ക്യൂബ, കസാഖിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബകിസ്താൻ, വിയറ്റ്നാം എന്നിവയുമുണ്ട്.
SUMMARY: BRICS summit begins in Delhi today.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക...

പാലക്കാട് ബസ് കാത്ത് നിന്നവരുടെ നേരെ കാര്‍ ഇടിച്ചു കയറി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

Related Articles

Popular Categories