ബെംഗളൂരു: കർണാടകയിൽ ഇന്നും നാളെയും മലയോര മേഖലകളിലും വടക്കൻ ഉൾനാടൻ പ്രദേശങ്ങളിലുമായി 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, വടക്കൻ കർണാടകയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ചൂടും തുടരുമെന്നാണ് മുന്നറിയിപ്പ്.
ബെംഗളൂരു നഗരത്തിൽ ശനി, ഞായർ ദിവസങ്ങളിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. നഗരത്തിൽ ഈ ദിവസങ്ങളിൽ പരമാവധി താപനില ഏകദേശം 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്തിന്റെ തെക്കൻ ഉൾനാടൻ മേഖലയിൽ ഇടിമിന്നലിനും ശക്തമായ ഉപരിതല കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ മഴയുടെ ലഭ്യതയിൽ വലിയ പ്രാദേശിക വ്യത്യാസമാണുള്ളത്. സെപ്റ്റംബർ ആദ്യവാരം വരെയുള്ള കണക്കനുസരിച്ച് കർണാടകയിലെ 30 ജില്ലകളിലും സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. ബെംഗളൂരു നഗര ജില്ലയിലും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിലെ മഴ കാർഷിക മേഖലയ്ക്കും ജലലഭ്യതയ്ക്കും ഏറെ പ്രധാനപ്പെട്ടതാണ്.
SUMMARY: Rain likely in 10 districts of Karnataka.
















