ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി രണ്ട് പ്രധാന റെയില്‍വേ പദ്ധതികള്‍ ഒരുങ്ങുന്നു. കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്ക് പോകുന്ന തീർത്ഥാടകര്‍ക്ക് യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിടുന്ന നിർദ്ദിഷ്ട മീററ്റ്-ഋഷികേശ് നമോ ഭാരത് കോറിഡോറും, നിർമ്മാണത്തിലിരിക്കുന്ന ഋഷികേശ്-കർണപ്രയാഗ് റെയിൽപാതയുമാണ് യാഥാര്‍ഥ്യമാകുന്നത്. ഇരു പാതകളും സജ്ജമാകുന്നതോടെ ഹിമാലയന്‍ സംസ്ഥാനത്തേക്കുള്ള യാത്രയുടെ സമയം ഗണ്യമായി കുറച്ചേക്കും.

ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍വേ പദ്ധതിയുടെ ഏകദേശം 75 ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ദുഷ്‌കരമായ ഹിമാലയന്‍ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ 127 കിലോമീറ്റര്‍ പാതയുടെ 105 കിലോമീറ്ററോളം ഭാഗം തുരങ്കങ്ങളിലൂടെയാണ് നിര്‍മിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് മീറത്തിലേക്ക് ഇതിനകം തന്നെ ‘നമോ ഭാരത്’ സേവനം ലഭ്യമാണ്. ഹരിദ്വാറിലേക്കും ഋഷികേശിലേക്കും ഈ പാത നീട്ടുന്നത് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും. നമോ ഭാരത് പാത വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹി-ഋഷികേശ് യാത്രക്ക് ഏകദേശം 2 മുതല്‍ 2.5 മണിക്കൂര്‍ വരെ സമയം മതിയാകും. ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍വേ പാത ഗഡ്വാള്‍ മേഖലയുടെ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവില്‍, ഗതാഗതത്തിരക്കും റോഡിന്റെ അവസ്ഥയും അനുസരിച്ച് ഋഷികേശിനും കര്‍ണപ്രയാഗിനും ഇടയിലുള്ള റോഡ് യാത്രക്ക് ഏകദേശം ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. റെയില്‍വേ പാത പ്രവര്‍ത്തനക്ഷമമാകുന്നതോടെ, ഇതേ യാത്രക്ക് ഏകദേശം രണ്ട് മുതല്‍ രണ്ടര മണിക്കൂര്‍ വരെ സമയം മതിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ രണ്ട് പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ, റോഡ് മാര്‍ഗം 12 മുതല്‍ 13 മണിക്കൂര്‍ വരെ എടുക്കുന്ന ഡല്‍ഹി-കര്‍ണപ്രയാഗ് യാത്രയുടെ സമയം ഏകദേശം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയായി കുറക്കാന്‍ സാധിക്കും.

SUMMARY: Reaching Uttarakhand from Delhi will soon be faster; a 127-km rail line is coming up.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

Related Articles

Popular Categories