കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലെ തട്ടിപ്പിൽ കൊച്ചിയിലും വയനാട്ടിലും വ്യാപക പരിശോധനയുമായി എസ്‌ഐടി. റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിൽ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെയാണ് എസ്‌ഐടി സംഘം റിപ്പോർട്ടർ ടിവിയിൽ പരിശോധനയ്ക്ക് എത്തിയത്.
മെസി തട്ടിപ്പില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫുട്ബാള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് 549കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സര്‍ക്കാര്‍ നിയോഗിച്ച ജി എസ് ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
SUMMARY: Fraud involving Messi’s name: SIT conducts extensive searches at the homes of the Augustine brothers and the Reporter TV headquarters.
















