ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഉവൈസിന്റെ ഭാര്യയും തൊണ്ടർനാട് കുഞ്ഞോം സ്വദേശിനിയുമായ അഫ്രീന (23) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.  ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിംഗ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം

അപകടത്തെ തുടർന്ന് ഓള്‍ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
SUMMARY: Road accident near Bidadi on the Bengaluru-Mysuru Expressway; young Malayali woman dies.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍...

തലശ്ശേരി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല്...

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

4k ദൃശ്യമികവില്‍ ‘തേന്മാവിൻ കൊമ്പത്ത്’ തിയെറ്ററുകളിലേക്ക്; ഒക്ടോബര്‍ ഒന്നിന് എത്തും

കൊച്ചി: മലയാളി പ്രേഷകന്‍റെ മനസില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ...

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

Related Articles

Popular Categories