ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖിലേന്ത്യാ കഥ കവിത മത്സരത്തിൽ കഥ വിഭാഗത്തിൽ നജിം കൊച്ചു കലുങ്കും കവിതയിൽ വിമീഷ് മണിയൂരും ഒന്നാം സ്ഥാനം നേടി.
സമ്മാനാർഹമായ രചനകൾ/ എഴുത്തുകാർ
കഥാ വിഭാഗം
▪️ ഒന്നാം സമ്മാനം: “റൂഹ്”
നജിം കൊച്ചു കലുങ്ക്/കൊല്ലം.
▪️ രണ്ടാം സമ്മാനം: “കുഴി”
ഡോ. എ വി സത്യേഷ് കുമാർ/കണ്ണപുരം, കണ്ണൂർ
▪️ മൂന്നാം സമ്മാനം: “മെനോപോസ്”
കെ ടി സന്തോഷ്
കവിത
▪️ ഒന്നാം സമ്മാനം : “യുദ്ധം കൊണ്ടുള്ള ആറേഴ് തമാശകൾ”
വിമീഷ് മണിയൂർ/കോഴിക്കോട്
▪️ രണ്ടാം സമ്മാനം:
“ബുദ്ധപദം”
അബ്ദുള്ള പേരാമ്പ്ര/ കോഴിക്കോട്
▪️ മൂന്നാം സമ്മാനം:
“കാർത്യായനി പുറപ്പാട്”
സന്ധ്യ. ഇ/ തൃശ്ശൂർ
ഒന്നാം സമ്മാനം 10,000 രൂപ രണ്ടാം സമ്മാനം 7500 രൂപ മൂന്നാം സമ്മാനം 5000 രൂപ എന്നിങ്ങനെയാണ് ക്യാഷ് അവാർഡ്. മത്സരത്തിലേക്ക് 125 ചെറു കഥകളും, 124 കവിതകളും ലഭിച്ചുതായി ഭാരവാഹികൾ അറിയിച്ചു. ഇതിൽ ബെംഗളൂരുവിൽ നിന്നും 19 ചെറുകഥകളും 14 കവിതകളും ഉണ്ടായിരുന്നു. എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ – സി ബി എസ് ഇ യിൽ ഇന്നു നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. ഇന്ന് എത്താൻ പറ്റാത്തവർക്ക് അവരുടെ മേൽവിലാസത്തിൽ സമ്മാനത്തുക അയച്ചു കൊടുക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വിശദ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം കൺവീനർ ശ്രീ കുഞ്ഞപ്പനുമായി 9008273313 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
















