കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി അവകാശവാദം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളിളാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പാക് അതിർത്തിക്കടുത്ത് സുരക്ഷ സേനയെ ലക്ഷ്യമിട്ട് നടന്ന രണ്ട് ആക്രമണങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പു നൽകിയിരുന്നു.
ആക്രമണത്തില്‍ 28 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും, 3 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ (കാബൂൾ) അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിക്കുള്ളിൽ വ്യോമാക്രമണം നടത്തുകയും അഫ്ഗാനിസ്ഥാൻ തിരിച്ചടിക്കുകയും ചെയ്തതോടെയാണ് അതിർത്തി സംഘർഷം രൂക്ഷമായത്. മാസങ്ങളായി തുടരുന്ന ഈ ഏറ്റുമുട്ടലുകളിൽ ഇതിനകം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
SUMMARY: Pakistani airstrike in Afghanistan: 28 dead
















