കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് പ്രതികളുടെ ഹർജിയില്‍ വിധി പറഞ്ഞത്. കേസിലെ 16 പ്രതികളാണ് അടച്ചിട്ട കോടതി മുറിയില്‍ വിചാരണ നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
വിചാരണയ്‌ക്കിടെ മാധ്യമപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പ്രവേശനം നിയന്ത്രിക്കണമെന്നും പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നത് തടയണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. കോടതി പരിസരത്ത് മഹാരാജാസ് കോളജിലെ വിദ്യാർഥികള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഹസ്യ വിചാരണ നടത്തേണ്ട അസാധാരണ സാഹചര്യം കേസിലില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
പൊതുസാന്നിധ്യത്തിലുള്ള വിചാരണയാണ് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിയും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കി കേസിലെ വിചാരണ ഒക്ടോബർ 15ന് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരിക്കുന്നത്.
156 സാക്ഷികളെ വിസ്തരിക്കാനുള്ള നടപടികളാണ് കേസില്‍ നിശ്ചയിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിക്ക് നിർദേശം നല്‍കിയിരുന്നു.
SUMMARY: Abhimanyu murder case: Court dismisses petition filed by the accused seeking an in-camera trial
















