കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉദുമ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഹരികൃഷ്ണനെ (32) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊയിനാച്ചി കേന്ദ്രീകരിച്ച് റിക്രൂട്ടിങ് ഏജന്‍സി നടത്തിവരികയായിരുന്ന ഹരികൃഷ്ണനെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.
ഇന്നലെ വൈകുന്നേരം മുതല്‍ ഹരികൃഷ്ണനെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് മേല്‍പ്പറമ്പ് പോലിസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഹരികൃഷ്ണനെ ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
SUMMARY: Youth Congress leader found hanging
















