സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സ്വകാര്യ വാഹനങ്ങള്‍ സർക്കാർ ആവശ്യത്തിനായി ഉപയോഗിക്കുന്നതില്‍ നിയമപരമായി തെറ്റില്ല. ഔദ്യോഗിക വാഹനവും പദവിയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും മന്ത്രി മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ഔദ്യോഗിക വാഹനത്തിലാണ് വാർത്താ സമ്മേളനത്തിന് എത്തിയത്. താൻ റേഞ്ച്റോവറിനു മുന്നില്‍ നില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണെന്നും മന്ത്രി പറഞ്ഞു. കാറിന്റെ മുന്നില്‍ താൻ നില്‍ക്കുന്ന നില്‍പ്പാണ് ഈ ഫോട്ടോയിലെ അശ്ലീലം. എന്തൊരു അഹങ്കാരമുള്ള നില്‍പ്പാണ്. ഇത്തരത്തില്‍ നില്‍ക്കുന്ന കെ എം ഷാജിയുടെ ഒരു ഫോട്ടോ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചുതരാമോ എന്നു ചോദിച്ച മന്ത്രി ഫോട്ടോ വ്യാജം ആണോയെന്ന് അന്വേഷിക്കാനുള്ള മാന്യത പോലും കാണിച്ചില്ല എന്നും കുറ്റപ്പെടുത്തി.

അഴീക്കോട് എംഎല്‍എയായിരുന്ന കാലത്തും താൻ ഉപയോഗിച്ചിരുന്നത് ഇതേ വാഹനമായിരുന്നുവെന്ന് ഷാജി പറഞ്ഞു. ആദ്യം വാഹനം തന്റേതാണെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും വാർത്തകള്‍ വന്നു. സുഹൃത്തിന് എന്തോ ഉപകാരം ചെയ്തിട്ടാണ് അയാള്‍ ആ വണ്ടി തന്നത് എന്നാണ് വിമർശനമുയർന്നത്. പ്രത്യുപകാരം പ്രതീക്ഷിച്ചിട്ട് മാത്രമാണ് എന്തും ചെയ്യുന്നത് എന്നുള്ള ചില ആളുകളുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണ്.

അനുമതിയില്ലാതെ യാത്ര ചെയ്തു എന്നായി പിന്നീടുള്ള വിമർശനം. കൂര്‍ഗില്‍ പോകാന്‍ മാത്രമാണ് അനുമതി എന്ന് പിന്നീട് പ്രചരിച്ചു. മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോള്‍ മുൻകൂർ അനുമതി വേണമെന്നത് നിയമമല്ലെന്നും മറിച്ച്‌ കീഴ്‌വഴക്കം മാത്രമാണെന്നും ഷാജി വ്യക്തമാക്കി. വിദേശയാത്രയ്ക്കിടെ തനിക്കൊപ്പം ബാർ ഉടമ ഉണ്ടായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണവും നടന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ഷംസീറിനുമൊപ്പം ബാർ ഉടമ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാദത്തിന്റെ ദിശ മാറിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മിന്റെ സൈബർ വിഭാഗം നടത്തിയ പ്രചാരണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ തന്റെ വകുപ്പില്‍ നടന്നതായി ആരോപിക്കുന്ന പതിനായിരത്തോളം അനധികൃത നിയമനങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയാണ് തന്നെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഷാജി ആരോപിച്ചു.

SUMMARY: There is nothing wrong with using a private vehicle; a campaign against me is being waged using an AI-generated image: Minister K.M. Shaji

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

Related Articles

Popular Categories