തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് ജോണ്‍സണ്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതി നല്‍കി രണ്ടുമാസത്തിന് ശേഷമാണ് പോലീസ് അന്വേഷണത്തിലേക്ക് കടക്കുന്നത്. പോലീസ് പരാതിക്കാരന്റെ മൊഴിയെടുത്തു.
ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ രണ്ടുമാസക്കാലം പോലീസ് ഒരു നടപടിയും എടുത്തിരുന്നില്ല. സൈബര്‍ ആക്രമണം നടത്തിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹിതമാണ് ജോണ്‍സണ്‍ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയതോടെയാണ് സൈബര്‍ സെല്‍ ഐജിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
SUMMARY: Ramesh Chennithala orders an inquiry into the cyber attack against K.C. Venugopal
















