കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ 7,126 മീറ്റർ ഉയരമുള്ള ഹിംലുങ് ഹിമാല്‍ പർവ്വതശിഖരത്തില്‍ ശക്തമായ ഹിമപാതത്തെ തുടർന്ന് 10 പേരെ കാണാതായി. കാണാതായവരില്‍ പർവ്വതാരോഹകരും ഗൈഡുകളും ഉള്‍പ്പെടുന്നുണ്ടെന്ന് ‘കാഠ്മണ്ഡു പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നേപ്പാള്‍ ജനറല്‍ സെക്രട്ടറി ഋഷി ഭണ്ഡാരിയാണ് വിവരം സ്ഥിരീകരിച്ചത്.
കാണാതായവരില്‍ രണ്ട് പേർ ‘ഇമാജിൻ നേപ്പാള്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായും, എട്ട് പേർ ‘ഹിമാലയൻ ഹോളിഡേയ്‌സ് നേപ്പാള്‍’ എന്ന ഏജൻസിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അധികൃതർ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് ഡയറക്ടർ ജനറല്‍ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
SUMMARY: Avalanche wreaks havoc in Nepal again; 10 people missing.
















