കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം 41.4 ഓവറിൽ ഇന്ത്യ അനായാസം മറി കടന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് ആണ് ഇന്ത്യ അടിച്ചുകൂട്ടിയ്. സെഞ്ച്വറി നേടി ക്യാപ്ടൻ ശുഭ്മാൻ ഗില്ലും മുൻ ക്യാപ്ടൻ വിരാട് കൊഹ്ലിയുമാണ് ഇന്ത്യൻ വിജയത്തിന്റെ ശില്പികൾ.

കോ​ഹ്‌​ലി 139 റ​ൺ​സാ​ണെ​ടു​ത്ത​ത്. 88 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും ഒ​മ്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​തോ​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 15000 റ​ൺ​സ് തി​ക​യ്ക്കാ​നും കോ​ഹ്ലി​ക്കാ​യി. 108 പ​ന്തി​ൽ 110 റ​ൺ​സാ​ണ് ഗി​ൽ സ്കോ​ർ ചെ​യ്ത​ത്. രോ​ഹി​ത് ശ​ർ​മ 32 റ​ൺ​സെ​ടു​ത്തു.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി അ​ൽ​സാ​രി ജോ​സ​ഫും റോ​സ്റ്റ​ൺ ചെ​യ്സും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 295 റ​ൺ​സെ​ടു​ത്ത​ത്.

ജ​സ്റ്റി​ൻ ഗ്രീ​വ്സി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ജോ​ൺ കാം​പ്‌​ബെ​ല്ലി​ന്‍റെ​യും അ​മീ​ർ ജം​ഗോ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് വെ​സ്റ്റ് ഇ​ൻ‌​ഡീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗ്രീ​വ്സ് 101 റ​ൺ​സും കാം​പ്‌​ബെ​ൽ 62 റ​ൺ​സും ജാം​ഗോ 58 റ​ൺ‌​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.
SUMMARY: Century for Kohli and Gilli; India beat West Indies by eight wickets

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തലസ്ഥാനത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; ആറുപേര്‍ പിടിയില്‍

തിരുവനന്തപുരം:  തിരുവനന്തപുരം ന​ഗരത്തെ ഞെട്ടിച്ച സ്വ‍‌ർണക്കൊള്ള കേസിൽ 6 പേർ പിടിയിൽ....

യെലഹങ്കയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി വെട്ടേറ്റു മരിച്ചു; ഭാര്യയുടെ മുന്നിൽ ആക്രമണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയെ പട്ടാപ്പകൽ...

മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബെംഗളൂരുവിലെ ഐ.ടി. പ്രവർത്തനങ്ങളെയും ബാധിച്ചു

ബെംഗളൂരു: മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങളിലുണ്ടായ ആഗോള സാങ്കേതിക തകരാർ ബെംഗളൂരുവിലെ...

ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം വൈകുന്നു

തൃശൂർ: ഷൊർണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ്...

കേരള സമാജം ശിശുദിനാഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം...

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു

ഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ്...

ചൂരല്‍മലയില്‍ പുതിയ ഹൈടെക് പാലം വരുന്നു; ചെലവ് 34 കോടി രൂപ

വയനാട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ...

അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ചൂടി ഇന്ത്യ

അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി...

Related Articles

Popular Categories