എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ സർവീസിൽ ഇടംപിടിക്കുന്നത് തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. ഇതിന്റെ ഭാഗമായി പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട രേഖകളില്‍ പോലീസ് വെരിഫിക്കേഷന്‍ പെര്‍ഫോമ കൂടി ഉള്‍പ്പെടുത്താന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന പെര്‍ഫോമയില്‍ നിയമനാംഗീകാര അധികാരികള്‍ ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം. ഇത് കൂടി പരിഗണിച്ച ശേഷം മാത്രമേ നിയമനത്തിന് അംഗീകാരം നല്‍കാവൂ എന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തും.

നേരത്തേ ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പും ഉത്തരവിറക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പോലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഇതിന്റെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
SUMMARY: Police verification made mandatory for teaching and non-teaching posts in aided schools

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച...

ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്....

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി...

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം...

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്...

മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക...

Related Articles

Popular Categories