ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് മധുരയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജാജി സർക്കാർ ആശുപത്രിയിലാണ് ഉദ്ഘാടനം ചടങ്ങ് നടന്നത്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്, കല്യാണ്‍ ഗ്രൂപ്പുകള്‍ പദ്ധതിയുടെ ഭാഗമാണ്. സർക്കാർ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വർണമോതിരം നല്‍കുന്ന പദ്ധതിയാണിത്.
ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. അമ്മമാരുടെ മടിയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കൈയില്‍ മുട്ടുകുത്തിനിന്ന് മോതിരം ഇടുവിക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഈ വർഷം ജൂണ്‍ 22 നുശേഷം ജനിച്ച കുട്ടികള്‍ക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം ലഭിക്കുക. ജൂണ്‍ 22 മുതല്‍ സെപ്റ്റംബർ 22-വരെ ജനിച്ച കുട്ടികള്‍ക്ക് 107 കേന്ദ്രങ്ങള്‍ വഴി മോതിരം വിതരണംചെയ്യും. തിങ്കളാഴ്ച മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആശുപത്രി വിടുമ്പോള്‍ മോതിരം ലഭിക്കും.
SUMMARY: Gold rings for newborns; ‘Thaimaman Thanga Mothiram’ (Maternal Uncle’s Gold Ring) scheme launched
















