നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11 വര്‍ഷത്തിനു ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസിന്റെ വിചാരണ ആരംഭിക്കും. ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്തരിക്കും.

മുന്‍ എംഎല്‍എമാരായ വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതികള്‍. 2015 മാര്‍ച്ച്‌ 13നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നതിനിടെ സഭയ്ക്കുള്ളില്‍ അക്രമം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പൊതുമുതല്‍ നശീകരണ നിയമപ്രകാരം പോലീസ് കേസ്.

സ്പീക്കറുടെ വേദിയില്‍ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകള്‍, മൈക്ക്, ഇലക്‌ട്രോണിക് പാനലുകള്‍ എന്നിവ തകര്‍ത്ത് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. കേസ് പിന്‍വലിക്കാന്‍ എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജികള്‍ അനുവദിച്ചില്ല.

തുടര്‍ന്ന് 2021 ജൂലൈയില്‍ സുപ്രീം കോടതിയും കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തുടരന്വേഷണം പൂര്‍ത്തിയാക്കി 81 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പുതിയ വിവരങ്ങളില്ലാത്തതിനാല്‍ മുന്‍പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാകും വിചാരണ നടപടികള്‍ തുടരുക.

SUMMARY: Assembly Ruckus Case: Trial Begins After Eleven Years

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച...

ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം...

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ...

Related Articles

Popular Categories