മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികള്‍ നല്‍കിയ ഹ‍ർജിയാണ് തള്ളിയത്. നിലവില്‍ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണല്‍ സെഷൻസ് കോടതിയില്‍ വിചാരണ നീതിപൂർവം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം.

എന്നാല്‍ ജ‍ഡ്ജിക്ക് എതിരായ ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തലശ്ശേരി മൂന്നാം അഡീഷണല്‍ സെഷൻസ് കോടതിയോട് തന്നെ വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

2018 ഫെബ്രവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. 8 വർഷത്തിന് ശേഷം കഴിഞ്ഞ മെയ് മാസമാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച്‌ കേസില്‍ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം നേരത്തെ വിചാരണ കോടതി റദ്ദാക്കിയെങ്കിലും ഹൈൈക്കോടതി വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.

SUMMARY: Mattannur Shuhaib murder case: High Court rejects accused’s plea to transfer the trial court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു....

മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരം; ഒന്നാം സമ്മാനം അക്ഷയ്ജിത്ത് ആന്‍റ് ടീമിന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി...

പോക്സോ കേസിലെ അതിജീവിതകളെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായി

പാലക്കാട്: പാലക്കാട്‌ പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി....

പത്ത് നിയമനങ്ങളില്‍ ഇനി മൂന്നും വനിതകള്‍; കേരള പോലീസില്‍ നിര്‍ണായക മാറ്റത്തിന് തുടക്കം

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇനിയുളള...

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. വനിതകളുടെ വ്യക്തിഗത...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന...

Related Articles

Popular Categories