പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു. കൊഴിഞ്ഞാമ്പാറയിലെ മേനോന്‍പ്പാറയിലാണ് സംഭവം. കൂരാന്‍ക്കാട്ടിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളാണ് ടാങ്കില്‍ വീണത്. മകള്‍ അഞ്ചു വയസ്സുകാരി ജനിഫര്‍ ജൂലിയറ്റ്, മൂന്നുവയസുകാരന്‍ റോബിന്‍ ക്രിസ്റ്റഫറുമാണ് മരിച്ചത്.
കുളിമുറിക്കുള്ളിലെ വാട്ടര്‍ ടാങ്കിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
SUMMARY: Siblings died after falling into the water tank at home















