കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് നോട്ടീസ് നല്‍കി കളമശ്ശേരി പോലീസ്. നാളെ സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ വേണ്ടിയാണ് ആദ്യം നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നല്‍കിയത്. എന്നാല്‍ ഇത്രയും ദിവസം നല്‍കാനാവില്ലെന്നാണ് പോലീസ് നല്‍കിയ മറുപടി. റിപ്പോർട്ടർ ചാനല്‍ ലേഖകനെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.
SUMMARY: Case regarding alleged insult to the Chief Minister: Notice issued to Anto Augustine to appear for questioning
















