എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ ചർച്ച നടത്താനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം. വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളർമതിയെ അറിയിച്ചു.

എന്നാല്‍ ചർച്ചയുടെ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി. ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വളർമതിയെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിർദ്ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.

22 ദിവസമായി വെള്ളം പോലും കുടിക്കാത്തതിനാല്‍ ആരോഗ്യനില അതീവ മോശമായ വളർമതിക്ക് നിലവില്‍ ഡ്രിപ്പിലൂടെയാണ് ഫ്ലൂയിഡുകള്‍ നല്‍കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ കെ.എസ്. അഞ്ജുവും ആശുപത്രിയിലെത്തി വളർമതിയെ സന്ദർശിച്ചു. മകളുടെ ആരോഗ്യസ്ഥിതിയില്‍ വലിയ ആശങ്കയിലാണെന്ന് പാലക്കാട് എലപ്പുള്ളിയിലുള്ള അമ്മ യശോദ പ്രതികരിച്ചു.

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് ഒഴികെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും, അതിനാല്‍ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നുമുള്ള കർശന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഇതിനിടെ വളർമതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച്‌ സർക്കാർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉള്‍പ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധവും രാഷ്ട്രീയ സമ്മർദ്ദവും ശക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

SUMMARY: Government expresses readiness for talks with the LPST Action Committee

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെട്രോ യെല്ലോ ലൈനിൽ നാളെ മുതൽ അധിക ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാർക്ക് ആശ്വാസമായി നവംബർ...

വിസ്ഡം യൂത്ത് പ്രൊഫഷനൽ ഫാമിലി മീറ്റ്

ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്'...

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി സ്പാർക്കിലൂടെ; പുതിയ സംവിധാനം 2027 ജനുവരി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ...

അനധികൃത താമസം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. ആഷികുൽ...

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; ലൂർദ്സ് അക്കാദമി മത്തിക്കരെ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബെളഗാവിയിൽ കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂനെ സ്വദേശികളായ...

പുലിയിറക്കം

ചെറുകഥ ◼️ കെ. ആർ. കിഷോർ മാങ്കുറിശ്ശിയുടെ പ്രഭാതത്തിലേക്ക് ആ വാർത്ത വീണത്...

കെഎൻഎസ്എസ് മഹിളാ കോർ കമ്മിറ്റി ശിശുദിന ആഘോഷം

ബെംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കോർ കമ്മിറ്റിയുടെ...

Related Articles

Popular Categories