മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി സ്പാർക്കിലൂടെ; പുതിയ സംവിധാനം 2027 ജനുവരി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ ശമ്പള വിതരണം ഇനി മുതൽ ‘സ്പാർക്ക്’ (SPARK) സംവിധാനത്തിലൂടെയാക്കാൻ ധനവകുപ്പ് ഉത്തരവിറക്കി. ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ എന്നിവരുടെ ശമ്പളവും അലവൻസുകളും സ്പാർക്ക് വഴിയായിരിക്കും വിതരണം.

സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഓൺലൈനായി പ്രോസസ്സ് ചെയ്യുന്ന ഏകീകൃത സോഫ്റ്റ്‌വെയറാണ് സ്പാർക്ക്. 2027 ജനുവരി ഒന്നു മുതലാണ് ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് വ്യത്യസ്തമായി ‘കോൺസ്റ്റിറ്റ്യൂഷണൽ അതോറിറ്റീസ്’ (Constitutional Authorities) എന്ന പുതിയ വിഭാഗം സ്പാർക്ക് സോഫ്റ്റ്‌വെയറിൽ സൃഷ്ടിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

നിലവിൽ ഇവരുടെ ശമ്പള ബില്ലുകൾ സ്പാർക്കിന് പുറത്തുള്ള പ്രത്യേക സംവിധാനം വഴിയാണ് തയ്യാറാക്കിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം, പ്രൈവറ്റ് സെക്രട്ടറിമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പാർക്കിൽ ശമ്പള ബില്ലുകൾ തയ്യാറാക്കുകയും തുക നേരിട്ട് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യും.

ശമ്പള ബിൽ തയ്യാറാക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള നടപടികളിൽ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളെയും ഈ പൊതു സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരുന്നത്.
SUMMARY: Salary to Chief Minister and Ministers now through Spark; New system from January 2027

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിസ്ഡം യൂത്ത് പ്രൊഫഷനൽ ഫാമിലി മീറ്റ്

ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്'...

അനധികൃത താമസം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. ആഷികുൽ...

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; ലൂർദ്സ് അക്കാദമി മത്തിക്കരെ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബെളഗാവിയിൽ കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂനെ സ്വദേശികളായ...

പുലിയിറക്കം

ചെറുകഥ ◼️ കെ. ആർ. കിഷോർ മാങ്കുറിശ്ശിയുടെ പ്രഭാതത്തിലേക്ക് ആ വാർത്ത വീണത്...

കെഎൻഎസ്എസ് മഹിളാ കോർ കമ്മിറ്റി ശിശുദിന ആഘോഷം

ബെംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കോർ കമ്മിറ്റിയുടെ...

തുണിക്കടയിലെ ട്രയൽ റൂമിൽ 18കാരിയെ കഴുത്തറുത്ത് കൊന്നു; പ്രണയപ്പകയെന്ന് സംശയം, പ്രതിക്കായി തെരച്ചില്‍

ന്യൂഡൽഹി : ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ വെച്ച് ജീവനക്കാരിയെ കഴുത്തറുത്ത്...

മാവേലിക്കരയില്‍ കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവായ അസം...

Related Articles

Popular Categories