യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റും കണ്ടെത്തി

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ് സ്‌പെന്‍ഡ് ചെയ്യാന്‍ നടക്കാവ് പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പോലീസ് എയര്‍ഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തി. കസ്റ്റെഡിയിലെടുത്ത വാഹനവും എയര്‍ഗണ്ണും പോലീസ് കോടതിയില്‍ ഹാജരാക്കി.

തിങ്കളാഴ്ച രാത്രി ഏഴരയോടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച്‌ അശ്വന്ത് കോക്ക് ഓടിച്ച വാഹനം രണ്ട് കാറുകളിലും ബൈക്കിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അശ്വന്ത് കോക്കിന്റെ വാഹനം തടയുകയും ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ട കാറിലും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച വാഹനത്തിലുമടക്കം അശ്വന്ത് കോക്കിന്റെ വാഹനം ഇടിച്ചിരുന്നു.

അശ്വന്ത് കോക്കിനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുന്നതിന്റേയും പോലീസിന് കൈമാറുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുമ്പോള്‍ മദ്യപിച്ചിരുന്നുവോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ദാറ്റ്‌സ് കേരളാ പോലീസ് എന്ന അശ്വന്ത് കോക്കിന്റെ മറുപടിയും വൈറലായിരുന്നു. അറസ്റ്റിലായ അശ്വന്ത് കോക്കിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

SUMMARY: An air gun and pellets were found in YouTuber Aswanth Kok’s car

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മംഗളൂരുവിൽ എം ആർ പി എൽ പ്ലാന്റിൽ വൻ സ്ഫോടനം

മംഗളൂരു: മംഗളൂരു ജോക്കാട്ടെയിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL)...

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്: ജനലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ...

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

Related Articles

Popular Categories