ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും. പീനിയ മേൽപ്പാലം, ഹെബ്ബാൾ റിങ് റോഡ്, വിദ്യാശിൽപ് റെയിൽവേ അടിപ്പാത, തനിസന്ദ്ര റോഡ്, വൈറ്റ്‌ഫീൽഡിലെ വിബ്ജ്യോര്‍ റോഡ് തുടങ്ങിയ ഇടങ്ങളില്‍ കനത്ത മഴയില്‍ ഗതാഗതം താറുമാറായി.
🚨Traffic Advisory: Heavy rain has caused waterlogging on the Siddapura–Varthur Kodi stretch, and traffic is moving slowly.
Motorists are advised to proceed with caution and allow extra travel time. 30th September 2026 Wednesday.#WhitefieldTrafficPS #FollowTrafficRules pic.twitter.com/kF3XUD4ngd
— WHITEFIELD TRAFFIC PS BTP (@wftrps) September 30, 2026
കിഴക്കൻ ബെംഗളൂരുവിലാണ് മഴയുടെ തീവ്രത കൂടുതലായി അനുഭവപ്പെട്ടത്. രാത്രി 8.30 വരെ നഗരത്തിൽ ശരാശരി മഴ 1.6 മില്ലിമീറ്ററായിരുന്നെങ്കിലും കിഴക്കൻ മേഖലകളിൽ 18 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നഗരത്തിൽ ശരാശരി 10 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ഹൂഡി മെട്രോ സ്റ്റേഷന് സമീപവും വെള്ളക്കെട്ട് രൂക്ഷമായി. ചില ഭാഗങ്ങളിൽ കാൽനടയാത്രക്കാർക്ക് വെള്ളത്തിലൂടെ സഞ്ചരിക്കേണ്ടിവന്നു.
Flooded Panathur Underpass. This road was laid in the last 6 months. Looks like drains were not laid, and the underpass is getting flooded with every rain.
When will this have a solution so commuters don’t suffer?@ICCCBengaluru @GBAChiefComm @dpkBopanna @krishnabgowda pic.twitter.com/OtitWoLjqo— Spandhana G (@gspandhana) September 30, 2026
യെലഹങ്കയിലെ വിദ്യാശിൽപ് റെയിൽവേ അടിപ്പാത, രാഷ്ട്രോത്താന മേൽപ്പാലം, ചൗഡപ്പ ലേഔട്ട്, തനിസന്ദ്ര റോഡ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനിന്നു.
വിജ്ഞാനനഗറിന് സമീപം വലിയ മരം റോഡിലേക്ക് വീണതിനെ തുടർന്ന് കഗ്ഗദാസപുര ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.
🌧️ Rain takes over Bengaluru!
From Airport Road to Varthur and possibly across other parts of the city, showers are picking up.
If you’re stepping out, plan your travel accordingly.
Check the latest weather updates and traffic advisories before you leave. 🚗🌧️ pic.twitter.com/8nn5ycDgkc
— Bengaluru Post (@bengalurupost1) September 30, 2026
വിധ്യാ സൗധ സ്കൂളിന് സമീപവും മരം വീണതായി റിപ്പോർട്ടുണ്ട്. മഹാദേവപുര–ലോറി ജങ്ഷൻ, യെലഹങ്ക–വിമാനത്താവള റോഡ്, റെയിൻബോ ആശുപത്രി–കാർത്തിക് നഗർ ഭാഗങ്ങളിലും വാഹന ഗതാഗതം മന്ദഗതിയിലായി.
ഇന്നും ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നഗരത്തിൽ ഇന്ന് പരമാവധി താപനില ഏകദേശം 28.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം.
മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് സാധ്യതയുള്ള അടിപ്പാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കി.
പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
-
വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണം.
-
കനത്ത മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
-
മഴയിൽ നിന്ന് രക്ഷനേടാനായി അടിപ്പാതകളിൽ (underpasses) അഭയം പ്രാപിക്കുന്നത് മറ്റ് വാഹനങ്ങളുടെയും ജനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് തടസ്സമാകാം. അതിനാൽ മറ്റ് വാഹനങ്ങളുടെ യാത്ര തടസ്സപ്പെടാത്ത രീതിയിൽ പെരുമാറുകയും ഗതാഗതം സുഗമമാക്കാൻ സഹായിക്കുകയും വേണം.
-
ഗതാഗതക്കുരുക്കിനെക്കുറിച്ചും മറ്റ് അത്യാഹിതങ്ങളെക്കുറിച്ചും തത്സമയ വിവരങ്ങൾ അറിയുന്നതിനായി റോഡ് ഉപയോക്താക്കൾ ബി.ടി.പി ആസ്ട്രാപ്പ് (BTP ASTRaM) ആപ്പും ബി.ടി.പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കണം.
SUMMARY: Heavy rain in Bengaluru leads to waterlogging and traffic congestion; heavy rain likely today as well.
















