ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു.  10 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീ സിറ്റിയിലെ ടിഐഎല്‍ ഹെല്‍ത്ത്‌കെയർ ഫാർമസ്യൂട്ടിക്കല്‍ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. വിവരമറിഞ്ഞ ഉടൻ രക്ഷാപ്രവർത്തകരും അടിയന്തര സേവന സംഘങ്ങളും സ്ഥലത്തെത്തി.

പരുക്കേറ്റ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. രാവിലത്തെ ഷിഫ്റ്റില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക മൂടി. തകർന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസും വ്യവസായ സുരക്ഷാ വിഭാഗവും സ്ഥലത്ത് വിശദമായ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Boiler explodes at pharmaceutical company; five workers killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

Related Articles

Popular Categories