കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്. മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടെ 18 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് ട്രാവലറിനുള്ളില്‍ കുടുങ്ങിയ ഒരാളെ ഫയർഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്.
SUMMARY: Accident in Kozhikode: Traveller van overturns; 11-month-old baby dies
















