കരുതലിന്റെ സ്പർശമായി പ്രോജക്ട് ഷെൽട്ടർ മൂന്നാം വർഷത്തിലേക്ക്;  50 വീടുകൾ കൈമാറി, അടുത്ത വര്‍ഷത്തിനുള്ളില്‍ 50 വീടുകൾ കൂടി

ബെംഗളൂരു: സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു വഴിതുറന്നിരിക്കുകയാണ് ‘പ്രോജക്ട് ഷെൽട്ടർ’ പദ്ധതി. ഹോപ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മൂന്ന് വർഷത്തിനിടയിൽ 50 കുടുംബങ്ങൾക്കാണ് സുരക്ഷിത ഭവനം യാഥാർത്ഥ്യമായത്. 50-ാം വീടിന്റെ താക്കോല്‍ ദാനം ഗാന്ധിജയന്തി ദിനത്തിൽ ബെംഗളൂരു ലക്ഷ്മിപുരത്തെ കിങ്സ് മെഡോസിൽ നടന്ന ചടങ്ങില്‍ മുൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം നിര്‍വഹിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റു കഴിഞ്ഞ നാല് വർഷമായി വീൽചെയറിൽ കഴിയുന്ന കണ്ണൂർ സ്വദേശി ടോബിയുടെ കുടുംബത്തിനാണ് വീട് കൈമാറിയത്.

1000 പേരിൽ നിന്ന് 1000 രൂപ വീതം സമാഹരിച്ച്, 10 ലക്ഷം രൂപ വിലമതിക്കുന്ന വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് പ്രോജക്ട് ഷെൽട്ടർ. മൂന്ന് വർഷം കൊണ്ടാണ് പദ്ധതിയിലൂടെ 50 വീടുകളുടെ നിർമ്മാണം പൂർത്തിയായത്.

ഉഷ വിജയൻ എം.എൽ.എ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പത്മശ്രീ ജേതാവും വീൽചെയർ ടെന്നീസ് താരവുമായ ബോണിഫേസ് പ്രഭു പ്രോജക്ട് ഷെൽട്ടറിന്റെ മൂന്നാം വർഷ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു. മാനന്തവാടി എം.എൽ.എ ഒഷ വിജയൻ അടുത്ത ഒരു വർഷത്തിനുള്ളിൽ 50 വീടുകൾ കൂടി നിർമ്മിച്ചു നൽകാനുള്ള ഓഫർ ലെറ്റർ കൈമാറി. വിധവകൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവർക്കായി എട്ട് സംസ്ഥാനങ്ങളിലായാണ് ഈ വീടുകൾ നിർമ്മിച്ചു നൽകുന്നത്.

ഇത്തരമൊരു ദൗത്യത്തിൽ ഏവരും പങ്കാളികളാകണമെന്ന് പദ്ധതിയുടെ സ്ഥാപകനായ ഫാ. ജോർജ് കണ്ണന്താനം  അഭ്യർത്ഥിച്ചു. ഒരു വീട് പൂർണ്ണമായി നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ വീതം സംഭാവന നൽകിയ 20 പേർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ 10 പേർ കൂടി 10 ലക്ഷം രൂപ വീതം നൽകാൻ മുന്നോട്ട് വന്നതായും അദ്ദേഹം അറിയിച്ചു.

സാമൂഹിക സേവന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി ജീവിതങ്ങൾക്കാണ് പുതിയ വെളിച്ചം ലഭിക്കുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ 50 വീടുകൾ കൂടി നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 500 ചതുരശ്ര അടി വലിപ്പമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാനും സന്ദർശിക്കുക: www.projectshelter.org.in
SUMMARY: Project Shelter enters its third year as a touch of care

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

Related Articles

Popular Categories