കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിലിടിച്ചു. അപകടത്തെ തുടർന്ന് ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസും കാറും പിന്നീട് റോഡില്‍ നിന്ന് മാറ്റി. എന്നാല്‍ ചുരത്തില്‍ ഗതാഗതക്കുരുക്ക് തുടരുകയാണ്. ചുരത്തിലെ റോഡ് വീതികൂട്ടല്‍ പ്രവൃത്തികളും നേരത്തെ ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
SUMMARY: Tourist bus collides with car at the second hairpin bend; traffic jam on Thamarassery Ghat Road
















