കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ചോയിമഠം ചെറുപുഴയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

ചാത്തമംഗലത്തെ സനു ഫിയാസിന്റെ വീട്ടിലെത്തിയ ശേഷമാണ് രണ്ട് വിദ്യാർഥികളും സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ കുട്ടികളുടെ ബഹളം കേട്ട് സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ ഓടിയെത്തുകയായിരുന്നു. മുങ്ങിപ്പോയ ഒരു കുട്ടിയെ ഇവർ രക്ഷപ്പെടുത്തി. എന്നാൽ സനു ഫിയാസിനെ രക്ഷിക്കാനായില്ല.

തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും ഇടപെടലിലാണ് ഒരുകുട്ടിയെ രക്ഷിക്കാനായത്. എന്നാൽ സനു ഫിയാസിന്റെ ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Student drowns while bathing in Kozhikode; another child caught in the current rescued.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

“പദവി മോഹിച്ചല്ല, ക്ഷമ ചോദിക്കുന്നു”; കോൺഗ്രസ് മടങ്ങിവരവിൽ എതിർപ്പുകൾക്കിടെ പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേർന്നത് വൈകാരികമായ ഒരു നിമിഷത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന്...

ഫെയര്‍നെസ് ക്രീമില്‍ അമിത അളവില്‍ മെര്‍ക്കുറി; മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം

മലപ്പുറം: അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ച...

ട്രെയിന്‍ ബോഗിയില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതി പിടിയില്‍

മധുര: തമിഴ്‌നാട്ടിലെ നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളില്‍ യുവതിയെ...

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തു

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ എന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക...

തെരുവിൽ കഴിയുന്നവർക്ക് കാരുണ്യത്തിന്റെ പുതപ്പൊരുക്കി RIBK ബെംഗളൂരു

ബെംഗളൂരു: തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം...

Related Articles

Popular Categories