ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാൻഡ് കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് നടന്നു.
സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി രാഗേഷ് വിശദീകരിച്ചു . അധ്യക്ഷ പ്രസംഗം രമേശ് കുമാർ, സ്വാഗതം അരുണ്‍ കുമാർ നിർവഹിച്ചു.
തുടർന്ന് മാറത്തഹള്ളി ബ്രാഞ്ചിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പ്രജോഷ്, സെക്രട്ടറിയായി ബൃജേഷ്, ജോയിന്റ് സെക്രട്ടറിയായി ഷൈജു, വൈസ് പ്രസിഡന്റായി ദിവ്യ, ട്രഷററായി ബാലകൃഷ്ണൻ, കോഓർഡിനേറ്ററായി ശശികുമാർ എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഉണ്ണികൃഷ്ണൻ, അനിൽ, അജു, ഗീത, ശശികുമാർ, പാർവതി എന്നിവരെയും തിരഞ്ഞെടുത്തു.
മാറത്തഹള്ളി പ്രദേശങ്ങളിൽ അടുത്ത ആറുമാസത്തിനുള്ളിൽ സംഘടനയുടെ അംഗത്വം വർധിപ്പിക്കുന്നതിനും അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു. തിരഞ്ഞെടുത്ത ഭാരവാഹികളെ സംഘടനയുടെ ചെയർമാൻ ഡി ആർ കെ പിള്ളൈ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ ഫെർണാണ്ടേസ്, ബിജു സുന്ദർ, ഹൂടി ബ്രാഞ്ച് പ്രസിഡന്റ് പ്രസിഡന്റ് പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു. മാറത്തഹള്ളി കോഓർഡിനേറ്റർ ശശികുമാർ നന്ദി പറഞ്ഞു.
















