വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ വർധനവിനെത്തുടർന്ന് രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഇന്ധന സർചാർജ് വർധിപ്പിക്കുന്നു. പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏവിയേഷൻ ടർബൈൻ ഫ്യൂവല്‍ വിലയില്‍ വലിയ വ്യത്യാസമാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ 14 ശതമാനത്തിലധികം വർധനവാണ് ഇന്ധന വിലയിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്കാണ് ഇന്ധനച്ചെലവ് എത്തിയിരിക്കുന്നത്. വിമാനക്കമ്പനികളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി മാറ്റിവെക്കേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിക്കുന്നുണ്ട്.

യാത്രക്കാർക്ക് മേലുള്ള സാമ്പത്തിക ഭാരം പരമാവധി കുറക്കുന്ന രീതിയിലാണ് ചെറിയ തോതിലുള്ള ഈ ഇന്ധന സർചാർജ് വർധന നടപ്പിലാക്കുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. ആഭ്യന്തര റൂട്ടുകളില്‍ ദൂരപരിധിക്കനുസരിച്ച്‌ 375 രൂപ മുതല്‍ 1,300 രൂപ വരെയാണ് ഇന്ധന സർചാർജായി ഈടാക്കുക.

അന്താരാഷ്ട്ര സർവീസുകളില്‍ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് 1,000 രൂപ മുതല്‍ 3,000 രൂപ വരെയും തെക്കുകിഴക്കൻ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് 5,500 രൂപയും, ആഫ്രിക്കക്ക് 6,000 രൂപയും, യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് 10,000 രൂപ വരെയുമാണ് പുതുക്കിയ നിരക്കുകള്‍. വിപണിയിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യത്തിനനുസരിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

SUMMARY: IndiGo to hike fuel charges from October 6

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

Related Articles

Popular Categories