മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചു. ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും ടെക്നീഷ്യനുമായ ദാര്യ ഷിപിലോവയാണ് മരിച്ചത്. . സെപ്റ്റംബർ 29 ന് കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിപിലോവ ഒക്ടോബർ ഒന്നിന് മരിച്ചു. ഗവേഷണത്തിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്ന് ന്യൂമോണിക് പ്ലേഗ് ബാധിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അഞ്ച് ആശുപത്രികൾ അടച്ചതായും 200 ലേറെ പേരെ ക്വാറന്റൈനിലാക്കിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രോഗിയുടെ സാമ്പിളുകളില്‍ പ്ലേഗ് ബാക്ടീരിയ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് സംശയകരമായ മറ്റൊരു അണുബാധയായിട്ടാണ് നിരീക്ഷിക്കുന്നതെന്നും ഇര്‍കുത്സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് ടെലഗ്രാമില്‍ വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റ് ജീവനക്കാര്‍ക്കൊന്നും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതും അതീവ സാംക്രമികവുമായ രോഗമാണ് പ്ലേഗ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്ലേഗിന്റെ ഏറ്റവും മാരകമായ രൂപമാണ് ന്യൂമോണിക് പ്ലേഗ്. രോഗബാധയേറ്റാല്‍ 24 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം വായുവിലൂടെയും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ ഇത് മരണത്തിലേക്ക് നയിച്ചേക്കാം.
SUMMARY: Young woman dies of plague in Russia; hundreds quarantined.
















