ഡല്‍ഹി: ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരിപ്പാലം ഉദ്ഘാടനം ചെയ്തു. 5500 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് 9.76 കിലോമീറ്റർ നീളമുള്ള പുതിയ പാലം ഉദ്ഘാടനം ചെയ്‌തത്. വൈശാലി ജില്ലയിലെ ബിദുപൂരിനെയും പട്നയുടെ കാച്ചി ദർഗയെയും ബന്ധിപ്പിക്കുന്നതാണ് പാലം.
എൻ ഡി എ കാലത്തെ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി രംഗത്തെത്തി. ബിഹാറില്‍ മുന്‍പ് വൈദ്യുതി ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. പതിനായിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്‍കി. ഒരുകാലത്ത് അഴിമതിയുടെ പേരിലാണ് ബിഹാർ അറിയപ്പെട്ടിരുന്നതെങ്കില്‍, ഇന്ന് വികസനത്തിന്റെ പേരിലാണ് സംസ്ഥാനം ശ്രദ്ധിക്കപ്പെടുന്നത്. മുൻകാലങ്ങളില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന സാഹചര്യം മാറി. ഇന്ന് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന വികസന പദ്ധതികള്‍ സംസ്ഥാന സർക്കാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
SUMMARY: The Prime Minister dedicated the ‘Nitish Sethu’ bridge across the River Ganga to the nation















