തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. നെയ്യാറ്റിൻകര പൂഴിക്കുന്ന് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ 35ഓളം വെട്ടുകളാണുള്ളത്. കഴുത്തിലും മാരകമായ വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് അനൂപ് പോലിസിൽ കീഴടങ്ങി. പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അനൂപ് രാജന്റെ വീട്ടിലെത്തുകയും തുടർന്ന് ഇരുവരും ചേർന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തർക്കം രൂക്ഷമായതോടെ അനൂപ് കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് രാജനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് രാജൻ വീട്ടിൽ തനിച്ചായിരുന്നു താമസം. ഇന്ന് വൈകിട്ടോടെയാണ് പ്രതിയായ അനൂപ് പൊഴിയൂർ പൊലിസിൽ നേരിട്ടെത്തി കീഴടങ്ങിയത്. സംഭവത്തിൽ പോലിസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
SUMMARY: Dispute during drinking session; man hacked to death by friend in Thiruvananthapuram.















