ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന് തിരിച്ചടി. പ്രതാപന് നേരത്തെ അനുവദിച്ച ജാമ്യം എറണാകുളം പി.എം.എല്‍.എ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

19 മാസം ജയിലില്‍ കഴിഞ്ഞതിന് പിന്നാലെയാണ് പ്രതാപന് നേരത്തെ കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ലെന്നതടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം എറണാകുളം പി.എം.എല്‍.എ കോടതി ജാമ്യ ഉത്തരവ് പുനഃപരിശോധിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതാപന്റെ ജാമ്യം റദ്ദാക്കാനും കോടതിയില്‍ കീഴടങ്ങാൻ നിർദേശിക്കാനും തീരുമാനിച്ചത്. 2024 ജൂലൈയിലാണ് ഹൈറിച്ച്‌ കമ്പനി വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നത്. പിന്നാലെ കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി. അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതായി ഇ.ഡി. കോടതിയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ആദ്യഘട്ട കുറ്റപത്രവും സമർപ്പിച്ചിരുന്നു.

SUMMARY: Highrich financial fraud case: K.D. Prathapan’s bail cancelled

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഡല്‍ഹി: ഗംഗാനദിക്ക് കുറുകെ 'നിതീഷ് സേതു' പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു....

നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെടുമങ്ങാട്-വിതുര റോഡില്‍ ശനിയാഴ്ച ഒഴിവായത് വൻ ദുരന്തം. നിയന്ത്രണം വിട്ട...

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്

തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രദർശനത്തിനും ഏഴിമല നാവിക...

എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിംഗിനിടെ മലയാളി ട്രാവല്‍ വ്ലോഗര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് കാമ്പിലേക്കുള്ള...

പാര്‍ക്കില്‍ ദമ്പതികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത സംഘത്തിൻ്റെ ആക്രമണം

മുംബൈ: പാർക്കില്‍ ഇരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിന്റെ ആക്രമണം....

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: മലപ്പുറം ദേശീയപാത 66ല്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഉടൻ...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

“പദവി മോഹിച്ചല്ല, ക്ഷമ ചോദിക്കുന്നു”; കോൺഗ്രസ് മടങ്ങിവരവിൽ എതിർപ്പുകൾക്കിടെ പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേർന്നത് വൈകാരികമായ ഒരു നിമിഷത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന്...

Related Articles

Popular Categories