റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം ശക്തമാക്കി ത്രിരാഷ്ട്ര കക്ഷികള്‍. സൗദിയും തുര്‍ക്കിയും പാകിസ്ഥാനും സൈനിക നീക്കം ആരംഭിച്ചു. മക്ക കരാറിന്റെ അടിസ്ഥനത്തില്‍ റിയാദില്‍ ചേര്‍ന്ന ത്രിരാഷ്ട്ര കക്ഷികളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്.
അതേസമയം ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ യെമൻ സർക്കാരും സൗദി അറേബ്യയും ചേർന്ന് വൻ സൈനിക നീക്കത്തിന് തുടക്കമിട്ടിട്ടുണ്ട്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ‘യെമൻ ഡോൺ’ എന്ന പേരിലാണ് സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. നൂറിലധികം യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായും യെമൻ സൈന്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സൗദി സഖ്യസേന അറിയിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള നൂറിലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായാണ് സഖ്യസേനയുടെ അവകാശവാദം. ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്നും സഖ്യസേന വ്യക്തമാക്കി. യെമൻ തലസ്ഥാനമായ സനയെ ഹൂതി നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുക, ഭരണകൂട സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക, ഹൂതികളുടെ അട്ടിമറി അവസാനിപ്പിക്കുക എന്നിവയാണ് സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് യെമൻ സർക്കാർ അറിയിച്ചു.
SUMMARY: Attack on Saudi Arabia; major move against the Houthis; three-nation alliance launches a massive military operation targeting the Houthis.
















