മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും ‘ഇന്ത്യ’ മുന്നണി നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹിയിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര തുടങ്ങിയ പ്രമുഖ നേതാക്കളെ പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പ്രിയങ്കാ ഗാന്ധിയും കെ.സി വേണുഗോപാലും ഉൾപ്പെടെ 50 എം.പിമാരും 250-ലധികം പ്രവർത്തകരുമാണ് അറസ്റ്റിലായത്. പ്രിയങ്കാ ഗാന്ധിയെ കൊണ്ടുപോയ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് ചെറിയ തോതിൽ സംഘർഷത്തിand കാരണമായി. രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പ്രത്യേകം വാഹനങ്ങളിലാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് എം.പിമാരെയും പ്രവർത്തകരെയും ബസുകളിലായി മാറ്റി. ആകാശവാണി ഭവന് സമീപം ബാരിക്കേഡുകൾ തീർത്താണ് പോലീസ് മാർച്ച് തടഞ്ഞത്.

കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ടു മണിക്കൂറിനു ശേഷമാണ് നേതാക്കളെ വിട്ടയച്ചത്. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് കസ്റ്റഡിയിൽ നിന്ന് രാഹുൽ ഗാന്ധി പുറത്തേക്ക് ഇറങ്ങിയത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഒമ്പതു മണിക്കൂറോളമാണ് വിവിധ ഘട്ടങ്ങളിലായി പ്രതിഷേധത്തിൽ പങ്കെടുത്തത്.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇന്ത്യ മുന്നണി എം.പിമാരുമായി കൂടിക്കാഴ്ച അനുവദിക്കാനാകില്ലെന്ന് കമ്മീഷൻ നിലപാടെടുത്തു. അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും തന്നെ വേണമെങ്കിൽ ബലംപ്രയോഗിച്ച് നീക്കാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തെ തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ചേർന്ന് ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

SUMMARY: Protest against the Chief Election Commissioner: Dramatic scenes in Delhi; leaders including Rahul and Priyanka were detained and subsequently released.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽവച്ച് ഇടിമിന്നലേറ്റു; ലക്നോവിൽ അടിയന്തര ലാൻഡിംഗ്

ലഖ്നൗ: ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡി​ഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്ന-ലഖ്നൗ...

രംഗശങ്കര നാടകോത്സവത്തിന് ഒക്ടോബർ 23 ന് തിരിതെളിയും; മലയാളത്തില്‍ നിന്നും രണ്ടു നാടകങ്ങള്‍ 

ബെംഗളൂരു: രാജ്യത്തെ നാടകപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്തമായ രംഗശങ്കര നാടകോത്സവം...

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിന് മികച്ച പ്രതികരണം; 709 ഒഴിഞ്ഞ സ്ഥലങ്ങൾ ശുചീകരിച്ചു

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് തടയുന്നതിനായി ആരംഭിച്ച 'ഫ്രീഡം...

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

Related Articles

Popular Categories