നാ​നാ പ​ടേ​ക്ക​ർ അ​ന്ത​രി​ച്ചു; ഗോ​വ​യി​ലെ വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത്യം

ഗോവ: പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 5:20-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സ്വഭാവനടനമായാണ് നാനാ പടേക്കർ അറിയപ്പെടുന്നത്. അഭിനയമികവിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമാ ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

1978-ൽ പുറത്തിറങ്ങിയ ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് കടന്നുവന്നത്.നാടകങ്ങളിലും മറാത്തി, ഹിന്ദി സിനിമകളിലും വലിയ സംഭാവനകൾ നൽകി. 1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. മൂന്നു തവണ ദേശീയ പുരസ്കാരം നേടിയ പടേക്കറെ, 2013ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. ഹിന്ദി, മറാത്തി സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ‘അങ്കുഷ്’, ‘പ്രതിഘാത്’, ‘സലാം ബോംബെ’, ‘പരിന്ദ’ തുടങ്ങിയ സിനിമകളാണ് അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവായത്.

‘ക്രാന്തിവീർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’ എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം ‘കാല’ എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘വൻവാസ്’, ‘ഹൗസ്ഫുൾ 5’, ‘ഓ റൊമീറ്റോ’ എന്നിവയാണ് അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ.

1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

സൗദി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തില്‍...

എസ്.ഐ.ആറിനെതിരെ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിക്കെതിരെ ബെംഗളൂരുവിൽ ഇന്ന്...

ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് കിലോയ്ക്ക് 54 രൂപ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികളുടെയും ഇലക്കറികളുടെയും വിലയിൽ ഗണ്യമായ വർധന....

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽവച്ച് ഇടിമിന്നലേറ്റു; ലക്നോവിൽ അടിയന്തര ലാൻഡിംഗ്

ലഖ്നൗ: ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡി​ഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്ന-ലഖ്നൗ...

രംഗശങ്കര നാടകോത്സവത്തിന് ഒക്ടോബർ 23 ന് തിരിതെളിയും; മലയാളത്തില്‍ നിന്നും രണ്ടു നാടകങ്ങള്‍ 

ബെംഗളൂരു: രാജ്യത്തെ നാടകപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്തമായ രംഗശങ്കര നാടകോത്സവം...

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിന് മികച്ച പ്രതികരണം; 709 ഒഴിഞ്ഞ സ്ഥലങ്ങൾ ശുചീകരിച്ചു

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് തടയുന്നതിനായി ആരംഭിച്ച 'ഫ്രീഡം...

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

Related Articles

Popular Categories