ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം. കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സുപ്രിം കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് ഈ ചരിത്രപരമായ നടപടി.
പേറ്റന്റുള്ള മരുന്നുകള്‍ക്കും തീരുമാനം ബാധകമാക്കാനാണ് ശ്രമം. വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയേക്കും. വിതരണക്കാര്‍ക്ക് നല്കുന്ന വിലയ്ക്ക് മുകളിലായി വ്യാപാര മാര്‍ജിന്‍ പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. അതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 70 ശതമാനം വരെ വിലകുറയും. വില കൂടിയ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ തീരുമാനത്തിലൂടെ രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകും. 35 പേറ്റന്റുള്ള മരുന്നുകൾ ഉൾപ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. നേരത്തെ അവശ്യമരുന്നുകളുടെ പട്ടികയിലുള്ള (NLEM) 131 കാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ ഉത്തരവിലൂടെ പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകൾക്കുകൂടി വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാവും. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ മരുന്നുകൾ ലഭ്യമാവുകയും ചെയ്യും.
SUMMARY: Prices of cancer drugs to drop sharply; Central Government takes a crucial decision.















