‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. മെട്രോ ട്രെയിനുകള്‍ക്ക് സമ്പൂര്‍ണ നിരോധനം പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

എല്ലാ മെട്രോ സ്‌റ്റേഷനുകളും അടച്ചിടരുത്. മെട്രോ നിയന്ത്രണം പൊതുജനങ്ങളെ അറിയിക്കണം. യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇതിന് മറുപടിയായി എല്ലാ മെട്രോ സ്‌റ്റേഷനുകളും അടച്ചിടുന്നതില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഡല്‍ഹിക്ക് പുറത്തുനിന്ന് ജീവനോപാധി തേടി വരുന്ന ആയിരക്കണക്കിന് പേരുണ്ട്.

ഡല്‍ഹിയിലെ പൊതുസമൂഹത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഭരണകൂടത്തിന് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാം. അതിനര്‍ത്ഥം എല്ലാവരെയും തടയുക എന്നതല്ല. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരെന്നും സുപ്രീംകോടതി പറഞ്ഞു. നിയന്ത്രണങ്ങള്‍ സാധാരണക്കാരെ ബാധിക്കരുത്. സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടാന്‍ സിസിടിവി ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഉണ്ടല്ലോയെന്ന് സുപ്രീംകോടതി ചോദിച്ചു.

മെട്രാ സ്‌റ്റേഷനുകള്‍ സമ്പൂര്‍ണമായി അടച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എന്നാല്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ച നടപടി കേരളത്തില്‍ നിന്നുള്ള ട്രെയിനുകളെ പോലും ബാധിച്ചെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. ഇതോടെ നിയന്ത്രണങ്ങളില്‍ ആനുപാതികത പാലിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

എല്ലാം തടസ്സപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കരുത്. ചിലകാര്യങ്ങള്‍ മാത്രം നിയന്ത്രിക്കപ്പെടാം. ഈച്ചയെ കൊല്ലാന്‍ ചുറ്റിക ഉപയോഗിക്കണം എന്നര്‍ത്ഥമില്ല. സിജെപി സമരം നേരിടാന്‍ ഡല്‍ഹി അടച്ചിടരുത്. ഇക്കാര്യം ഓര്‍മ്മിക്കണം. ഗതാഗതം നിയന്ത്രിക്കപ്പെടരുത്. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്‍ക്കും പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കാനും അവകാശമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

SUMMARY: ‘Do not completely halt train services or close metro stations’: Supreme Court intervenes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

Related Articles

Popular Categories